Get Updates
Get notified of breaking news, exclusive insights, and must-see stories!

താമസസൗകര്യത്തിന്റെ അപര്യാപ്തത ടൂറിസം മേഖലയെ അലട്ടുന്നു

കൊച്ചി: അടുത്ത ദശകത്തില്‍ വിനോദസഞ്ചാര രംഗത്ത് കേരളം 11.6 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ടൂറിസം ആന്റ് ട്രാവല്‍ കൗണ്‍സില്‍ കണക്കാക്കുന്നു. ഒരു സംസ്ഥാനം വിനോദസഞ്ചാര രംഗത്ത് കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായിരിക്കുമിത്.

കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാര രംഗത്ത് കേരളം കൈവരിച്ചത് 17 ശതമാനം വളര്‍ച്ചയാണ്. 2004ല്‍ 3.53 ലക്ഷം വിദേശ ടൂറിസ്റുകളാണ് കേരളത്തിലെത്തിയത്. 2003ല്‍ കേരളത്തിലെത്തിയ വിദേശ ടൂറിസ്റുകളുടെ എണ്ണം 2.94 ലക്ഷമായിരുന്നു.

ഇതിനു പുറമെ 62 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിച്ചു. 2003ല്‍ കേരളത്തിലെത്തിയത് 58.7 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ്. 5.5 ശതമാനം വളര്‍ച്ചയാണ് ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് കേരളം കൈവരിച്ചത്.

അതേ സമയം കേരളത്തിലെ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രധാന പ്രശ്നം വിനോദസഞ്ചാരികള്‍ക്കുള്ള മതിയായ താമസസൗകര്യങ്ങള്‍ ഒരുക്കാനാവുന്നില്ലെന്നതാണ്. താമസസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ടൂറിസം സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പറഞ്ഞു.

വഴിയോരം പദ്ധതിയിലൂടെ വിനോദസഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ഹോട്ടലുകളിലെ സൗകര്യങ്ങള്‍ ഉണ്ടാവില്ലെങ്കിലും ഈ പദ്ധതിയിലൂടെ 250 മുറികള്‍ താമസസൗകര്യത്തിനായി ഒരുക്കാനാവും. താമസസൗകര്യം വിപുലീകരിക്കാനായി വീടുകളിലും പേയിംഗ് ഗസ്റായും താമസസൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ഹോട്ടല്‍ റൂമുകളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്വറി ടാക്സ് കുറയ്ക്കാനും നികുതി നയം പുന:പരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+