സദ്ദാമിന്റെ വിചാരണ ഒക്ടോബര്‍ 19 മുതല്‍
ബാഗ്ദാദ്: മുന്‍ ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിചാരണ ഒക്ടോബര്‍ 19ന് ആരംഭിക്കും. 1982ല്‍ ഇറാക്കിലെ ദുജയില്‍ ഗ്രാമത്തിലെ 143 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനാണ് സദ്ദാമും മറ്റ് ഏഴ് പേരും വിചാരണ നേരിടുന്നത്.
പ്രത്യേക ട്രിബ്യൂണലാണ് സദ്ദാമിനെ വിചാരണ ചെയ്യുന്നത്. കുര്‍ദുകള്‍ക്കും മറ്റും എതിരെ നടന്ന അതിക്രമങ്ങളില്‍ സദ്ദാം പ്രത്യേകമായി വിചാരണ ചെയ്യപ്പെടും.
2003 ആഗസ്തില്‍ യുഎസ് സേനനയുടെ പിടിയിലായ സദ്ദാം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications