കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ കോണ്‍ഗ്രസ്-എല്‍ജെപി സഖ്യത്തിന് സാധ്യതയില്ല

  • By Staff
Google Oneindia Malayalam News

പാറ്റ്ന: ബീഹാറില്‍ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണയ്ക്കുള്ള സാധ്യത മങ്ങി. പാസ്വാനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നതോടെയാണിത്.

ബീഹാറില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പാസ്വാന്‍ പറഞ്ഞിരുന്നെങ്കിലും പാസ്വാന് അനുകൂലമായ നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എല്‍ജെപി എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ബീഹാറിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദിഗ്വിജയ്സിംഗ് പറഞ്ഞു.

പാസ്വാന്‍ ഒന്നുകില്‍ കോണ്‍ഗ്രസിനൊപ്പമോ അല്ലെങ്കില്‍ എതിര്‍പക്ഷത്തോ ആയിരിക്കണം. എതിര്‍പക്ഷത്താണെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കും- ദിഗ്വിജയ്സിംഗ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X