ഹുറീയത്തുമായുളള ചര്‍ച്ചയില്‍ ശിവരാജ് പാട്ടീലും പങ്കെടുക്കും
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹുറിയത്ത് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും പങ്കെടുക്കും.
പാട്ടീലിനു പുറമെ കേന്ദ്രത്തിലെ കശ്മീര്‍ നിരീക്ഷകന്‍ എന്‍.എന്‍ വോറയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹുറീയത് നേതാക്കളുമായി എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വോറ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.
സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച വൈകീട്ടാണ് ഹുറിയത് ചെയര്‍മാന്‍ മിര്‍വാസീസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുളള അഞ്ചംഗസംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുന്നത്.












Click it and Unblock the Notifications