കാഞ്ചി മഠാധിപതിമാര്‍ക്ക് കുറ്റപത്രം നല്‍കുന്നത് നീട്ടി
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതിമാരായ ജയേന്ദ്രസരസ്വതിക്കും വിജയേന്ദ്ര സരസ്വതിക്കും ഒക്ടോബര്‍ നാലുവരെ കുറ്റപത്രം നല്‍കരുതെന്ന് സുപ്രീംകോടതി കേസ് കൈകാര്യം ചെയ്യുന്ന കോടതിയോട് ഉത്തരവിട്ടു.
ഇവരുള്‍പ്പെടെ കേസിലെ എല്ലാവര്‍ക്കുമെതിരെയുളള വാദം കേള്‍ക്കല്‍ തുടരാന്‍ സുപ്രീംകോടതി അനുവാദം നല്‍കി. ഒക്ടോബര്‍ നാലുവരെ രണ്ടു മഠാധിപതിമാരേയും കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് കോടതി ഒഴിവാക്കിയിട്ടുമുണ്ട്.
ശങ്കരരാമന്‍ വധക്കേസില്‍ മഠാധിപതിമാരുള്‍പ്പെടെ 24 പേര്‍ക്ക് ചെങ്കല്‍പേട്ടിലെ സെഷന്‍സ് കോടതി സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച കുറ്റപത്രം നല്‍കാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications