ഛത്തീസ്ഗഡില്‍ നക്സലുകള്‍ക്ക് നിരോധനം
റായ്പൂര്‍: 24 സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയ നക്സലുകളുടെ കുഴിബോംബ് ആക്രമണത്തെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ നക്സല്‍ സംഘടനകളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
മന്ത്രിസഭയുടെ അടിയന്തിരയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി വിടും.
തീവ്രവാദികളെ നിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ബില്‍ തയ്യാറാക്കിയിരുന്നെങ്കിലും ചില കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അത് സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഡോ.രാമന്‍സിംഗ് പറഞ്ഞു.
നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും മാവോയിസ്റ് സംഘടനകള്‍ക്ക് ഈയിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications