Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് തര്‍ക്കം

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റു പങ്കുവയ്ക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് മാണി വിഭാഗവും തമ്മില്‍ തര്‍ക്കം. ഇരുപാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളായ കോട്ടയത്തും പത്തനംതിട്ടയിലുമുള്ള സീറ്റുകളെപ്പറ്റിയാണ് തര്‍ക്കം.

ഇവിടങ്ങളിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സീറ്റുകളെപ്പറ്റി ഇരുകക്ഷികളും ധാരണയിലെത്തിയെങ്കിലും ജില്ലാ പഞ്ചായത്ത് സീറ്റില്‍ ധാരണയായിട്ടില്ല. സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച ചേരുന്ന സംസ്ഥാന ഏകോപന സമിതി യോഗത്തില്‍ ഇതെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

കോട്ടയത്ത് പുതുപ്പള്ളി, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി വാര്‍ഡുകളിലും മാണി ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് ആകെയുളള 23ല്‍ 11ഉം പത്തനംതിട്ടയില്‍ 17ല്‍ നാലും തങ്ങള്‍ക്കു വേണമെന്നാണ് അവരുടെ വാദം.

പത്തനംതിട്ടയില്‍ 2000ല്‍ കോണ്‍ഗ്രസ് മത്സരിച്ച കോഴഞ്ചേരി സീറ്റിനു വേണ്ടി മാണിവിഭാഗം അവകാശവാദമുന്നയിക്കുന്നുണ്ട്. കേരളാകോണ്‍ഗ്രസ് ജേക്കബ്ബിന്റെ കൈവശമുണ്ടായിരുന്ന സീറ്റുകളുടെ പങ്കും മാണിവിഭാഗം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളി നിയസഭാമണ്ഡലത്തില്‍ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കോട്ടയത്തെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയേയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും കെ.സി ജോസഫ് എംഎല്‍എയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ആന്റോ ആന്റണിയും കുര്യന്‍ ജോയിയുമായാണ് ഇവിടെ സീറ്റ് തര്‍ക്കം. കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുധാകരനും ജില്ലാ നേതാക്കളുമായും സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്നമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+