എല്‍ഡിഎഫ് വാഗ്ദാനം ലംഘിച്ചു: ഡിഐസി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനക്കാര്യത്തില്‍ ഇടതുമുന്നണി വാഗ്ദാനം ലംഘിച്ചെന്ന് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് പി.വിജയദാസ്.
തിരഞ്ഞെടുപ്പില്‍ ഡിഐസിക്ക് 12 സീററ് നല്‍കാമെന്നായിരുന്നു ഇടതുനേതൃത്വം സപ്തംബര്‍ നാല് ഞായറാഴ്ച വാഗ്ദാനം ചെയ്തിരുന്നത്. അതിനു വിരുദ്ധമാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
കോര്‍പറേഷനില്‍ ഡിഐസി 15 സീറ്റിലും ജില്ലാപഞ്ചായത്തില്‍ എട്ട് ഡിവിഷനിലുമാണ് മത്സരിക്കുക. ധാരണയായ സീറ്റില്‍ അങ്ങനെയും അല്ലാത്ത സ്ഥലങ്ങളില്‍ സൗഹൃദമത്സരവുമായിരിക്കുമെന്നും വിജയദാസ് പറഞ്ഞു.
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. ആകെ 76 സീറ്റില്‍ 10 സീറ്റു മാത്രമാണ് അവര്‍ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് ഡിഐസിക്കു വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications