കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്: ഇതുവരെ 2481 പത്രികകള്‍ ലഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനുളള പത്രികാസമര്‍പ്പണം സെപ്റ്റംബര്‍ ആറ് ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ഇതുവരെ 2481 പേര്‍ പത്രിക നല്‍കിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളിലേക്ക് 2153 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 102 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 25 പത്രികകളും മുനിസിപ്പാലിറ്റികളിലേക്ക് 177, കോര്‍പറേഷനുകളിലേക്ക് 30 എന്നിവ വീതവുമാണ് പത്രികകള്‍ ലഭിച്ചിരിക്കുന്നത്.

സീറ്റ് വിഭജനം സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അവസാനഘട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസും എല്‍ഡിഎഫുമായുള്ള സീറ്റ് വിഭജനചര്‍ച്ചകള്‍ പല സ്ഥലത്തും തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് ഡിഐസിയും എല്‍ഡിഎഫും തമ്മിലുളള സീററ് തര്‍ക്കം തുടരുന്നത്. യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയാവാറായി.

കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 60,000ളം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രികസമര്‍പ്പണത്തിനുള്ള അവസാനദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ സമയം അവസാനിക്കുന്ന ചൊവ്വാഴ്ച മൂന്നുമണിവരെയേ ക്യൂവിലുളള എല്ലാവരില്‍ നിന്നും പത്രിക സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍ഗോഡ് ഒഴികെ മറ്റെല്ലാ ജില്ലകളിലും സപ്തംബര്‍ ഏഴിനാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുക. ഏഴിന് പ്രാദേശിക അവധിയായതിനാല്‍ കാസര്‍ഗോഡ് എട്ടിനാണ് സൂക്ഷ്മപരിശോധന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X