കേരളം അന്യസംസ്ഥാനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങും
ബാംഗ്ലൂര്‍: കേരള സര്‍ക്കാര്‍ ബാംഗ്ലൂര്‍, തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബാംഗ്ലൂര്‍ ശ്രീനാരായണ സമിതി സംഘടിപ്പിച്ച ഗുരുവര്‍ഷം 150ന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് സെന്ററുകള്‍ ആരംഭിക്കാന്‍ സ്ഥലം നല്‍കി. അതിനു പകരമായി ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന സ്ഥലത്താണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങുക. ഈ പദ്ധതിയെപ്പറ്റി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രറെയില്‍വേ മന്ത്രാലത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലബാറില്‍ നിന്നും മംഗലാപുരം വഴി ബാംഗ്ലൂരിലേക്ക് തീവണ്ടി സര്‍വീസ് തുടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുവര്‍ഷത്തിന്റെ സ്മരണക്കായി ഒരു സ്വര്‍ണനാണയം മുഖ്യമന്ത്രി പുറത്തിറക്കി. ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം എന്ന തത്വം കേരളത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതപരമായ ഒത്തൊരുമ കാത്തുസൂക്ഷിക്കുന്നതില്‍ കേരളം വിജയിച്ചിട്ടുണ്ട്. ഗുരുവിന്റെ സന്ദേശം അന്യസംസ്ഥാനങ്ങളിലും വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications