മദനി ഉപവാസം പിന്‍വലിച്ചു; ഹര്‍ത്താല്‍ ഇല്ല
കൊച്ചി: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നടത്തിവന്ന ഉപവാസം പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അറിയിച്ചു.
കോയമ്പത്തൂര്‍ ജയില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മദനി ഉപവാസം പിന്‍ലിച്ചത്. മദനിയെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജയില്‍ അധികൃതര്‍ മദനിക്ക് ഉറപ്പു നല്‍കിയതായി അബ്ദുള്‍ അസീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
മദനിയെയും മറ്റൊരു തടവുകാരനെയും മര്‍ദിച്ച സംഭവത്തില്‍ തിങ്കളാഴ്ച പ്രത്യേക കോടതിയില്‍ പരാതി നല്‍കും.












Click it and Unblock the Notifications