കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
കൊച്ചി: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനായുള്ള കേന്ദ്രസംഘം കൊച്ചിയില്‍ എത്തി. സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തര ജ-ായിന്റ് സെക്രട്ടറി എസ്.കെ.ചതോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമെത്തിയത്.
എറണാകുളം ജ-ില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് സംഘത്തെ സ്വീകരിച്ചു. സംഘം തിങ്കളാഴ്ച ആദ്യം വൈപ്പിന്‍ മേഖലയിലും പിന്നീട് ആലപ്പുഴ ജ-ില്ലയിലും സന്ദര്‍ശനം നടത്തും. പിന്നീട് വൈകിട്ടോടെ കോട്ടയം ജ-ില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ചൊവാഴ്ച കോട്ടയം ജ-ില്ലാ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സംഘം രണ്ടായി പിരിഞ്ഞ് ഇടുക്കി ജ-ില്ലയിലേയും കോഴിക്കോട്, വയനാട്, കാസര്‍കോട്, തൃശൂര്‍ ജ-ില്ലകളിലെയും ദുരിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. റവന്യൂ മന്ത്രി കെ.എം.മാണിയുമായി സംഘം ചര്‍ച്ച നടത്തും.
വ്യാഴാഴ്ച കേന്ദ്രസംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി തിരുവനന്തപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കാലവര്‍ഷകെടുതികള്‍ മൂലം 336 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കേന്ദ്രം കേരളത്തിന് 50 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള കേന്ദ്രസഹായം അനുവദിക്കുന്നത്.


Click it and Unblock the Notifications