ഏഴിമല നാവിക അക്കാദമി 2008ല്‍ പൂര്‍ണമായ പ്രവര്‍ത്തനം ആരംഭിക്കും
കോഴിക്കോട്: ഏഴിമല നാവിക അക്കാദമിയുടെ പൂര്‍ണമായ പ്രവര്‍ത്തനം 2008ല്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് പറഞ്ഞു.
കലിക്കറ്റ് സര്‍വകലാശാലയും കൊച്ചി സതേണ്‍ നാവല്‍ കമാന്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മാസം മുമ്പ് ഐഎന്‍എസ് സോമറൈന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതോടെ അക്കാദമിയുടെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 100 കേഡറ്റുകള്‍ അടങ്ങുന്ന ബാച്ച് അക്കാദമിയില്‍ പരിശീലനം നടത്തിവരികയാണ്.












Click it and Unblock the Notifications