ഡിഐസിയെ മുന്നണിയിലെടുക്കില്ല: പിണറായി
ദില്ലി: പുതുതായി ആരെയും ഇടതുമുന്നണിയിലെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്നും പ്രാദേശിക നീക്കുപോക്ക് മാത്രമാണ് നടത്തുന്നതെന്നും പിണറായി വ്യക്തമാക്കി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
എല്‍ഡിഎഫ് ഇപ്പോഴത്തെ നിലയില്‍ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. യുഡിഎഫ് വിട്ടുപോന്ന പാര്‍ട്ടികള്‍ക്ക് ഇടതുമുന്നണിയില്‍ സ്ഥാനമുണ്ടാകില്ല. അതേ സമയം ബിജെപിയെയും ബിജെപിയെയും പരാജയപ്പെടുത്തുന്നതിനായി പ്രാദേശികമായ നീക്കുപ്പോക്കുകള്‍ക്ക് എല്‍ഡിഎഫ് തയ്യാറാകും. പ്രാദേശികമായ ഇത്തരം നീക്കുപോക്കുകളെ രാഷ്ട്രീയ സഖ്യമായി കാണാനാകില്ല.
പി.സി.തോമസ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ ലയിക്കുന്നതിന് മുമ്പ് ബിജെപിയെ തള്ളിപ്പറയണമെന്ന പാലൊളി മുഹമ്മദുകുട്ടിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം തന്നെയാണ്. ബാലകൃഷ്ണപിള്ളയുടെ കാര്യം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. പിള്ള ഇപ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം പോലും വ്യക്തമായിട്ടില്ല- പിണറായി പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിലെ വിഭാഗീയതയെ കുറിച്ച് കേന്ദ്രകമ്മിറ്റിയില്‍ കാര്യമായ ചര്‍ച്ച ചെയ്തില്ല. വിഭാഗീയത പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഈ ഘട്ടത്തില്‍ അതേക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. വിദേശ നിക്ഷേപം സംബന്ധിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാട് പാര്‍ട്ടി അംഗീകരിച്ചു.












Click it and Unblock the Notifications