ജക്കാര്‍ത്തയില്‍ വിമാനം തകര്‍ന്ന് 141 പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ മെഡന്‍ നഗരത്തില്‍ വിമാനം തകര്‍ന്നുവീണ് 141 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡനേഷ്യന്‍ വിമാനം പറന്നുയര്‍ന്ന് ഒരു മിനിറ്റിനു ശേഷം തീപിടിക്കുകയായിരുന്നു.
വിമാനത്തില്‍ 117 യാത്രക്കാരും വിമാനജോലിക്കാരുമുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറു യാത്രക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്ന 30 പേരും കൊല്ലപ്പെട്ടു. ജക്കാര്‍ത്തയില്‍ നിന്നും റിസലിലേക്ക് പോവുകയായിരുന്ന വിമാനം മന്‍ഡാല എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ഫയര്‍ സര്‍വീസുകാര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സുമാത്രയിലെ ഏറ്റവും വലിയ നഗരമായ മെഡാനിലെ വിമാനത്താവളം ജനവാസകേന്ദ്രത്തിനു സമീപമാണ്.
25 വര്‍ഷം പഴക്കമുളളതാണ് തകര്‍ന്നു വീണ ഈ ബോയിംഗ് വിമാനം.












Click it and Unblock the Notifications