ബി ടു ബി മീറ്റ് ചൊവ്വാഴ്ച മുതല്‍
കൊച്ചി: മൂന്ന് ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റിന് സപ്തംബര്‍ ആറ് ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കമിടും. വൈകീട്ട് 7.15ന് ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മീറ്റ് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി സുബോധ് കാന്ത് സഹായ്, വ്യവസായമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കൃഷിമന്ത്രി കെ.ആര്‍.ഗൗരിയമ്മ, ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കയര്‍, കൈത്തറി, കരകൗശല വസ്തുക്കള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍, പ്രിന്റിംഗ് എന്നീ എട്ട് വിഭാഗങ്ങള്‍ക്ക് ബിടുബി മീറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
യുകെ, നെതര്‍ലാന്റ്സ്, കാനഡ, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, കൊറിയ, ജോര്‍ദാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മീറ്റില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങളെ ആഗോള വിപണിക്ക് പരിചയപ്പെടുത്തുകയാണ് മീറ്റന്റെ ലക്ഷ്യമെന്ന് ഇന്‍ഡസ്ട്രീസ് ആന്റ് കോമേഴ്സ് ഡയറക്ടര്‍ ടി.ഒ.സൂരജ് പറഞ്ഞു.












Click it and Unblock the Notifications