Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരിന് ഫാല്‍ക്കെ അവാര്‍ഡ്

ദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ആദ്യമായാണ് ഒരു മലയാളി ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനാകുന്നത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.

ഇന്ത്യന്‍ സിനിമക്ക് നല്‍കിയ ഉന്നതമായ സംഭാവനകള്‍ മാനിച്ചാണ് അടൂരിന് 2004ലെ ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

അനുരഞ്ജനത്തിന് വഴങ്ങാത്ത സിനിമയ്ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നെന്നും തികച്ചും അപ്രതീക്ഷിതമായാണ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ തേടിയെത്തിയതെന്നും അടൂര്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയുടെ കീര്‍ത്തി രാജ്യാന്തര രംഗത്തെത്തിച്ച സംവിധായകരില്‍ പ്രമുഖനാണ് അടൂര്‍. മലയാള സിനിമയ്ക്ക് ലോക ചലച്ചിത്ര ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുക്കാനും നാല് ദശകം നീണ്ട ചലച്ചിത്ര സപര്യയിലൂടെ അടൂരിന് കഴിഞ്ഞു.

1972ല്‍ സ്വയംവരത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ അടൂര്‍ നാല് തവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 1984ല്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

സ്വയംവരം (1972), കൊടിയേറ്റം (1977), എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), നിഴല്‍ക്കുത്ത് (2002) എന്നിവയാണ് അടൂരിന്റെ ചിത്രങ്ങള്‍. ഇരുപതിലേറെ ഡോക്യുമെന്ററികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+