ഖുറാനയുടെ സസ്പെന്‍ഷന്‍ ആറു വര്‍ഷത്തേക്കാക്കാന്‍ ശുപാര്‍ശ
ദില്ലി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് മദന്‍ലാല്‍ ഖുറാനയെ ആറു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യാന്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തു.
ഖുറാന അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അച്ചടക്ക സമിതി ഇതു സംബന്ധിച്ച് ഐക്യകണ്ഠേന തീരുമാനം കൈകൊള്ളുകയായിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ രാം നായിക് പറഞ്ഞു.
രേഖാമൂലമുള്ള ശുപാര്‍ശ പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് അയക്കുമെന്നും അദ്ദേഹമാണ് തുടര്‍ന്നുള്ള തീരുമാനം കൈകൊള്ളേണ്ടതെന്നും നായിക് അറിയിച്ചു.
എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോഡിയെ നീക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 20നാണ് ഖുറാനയെ ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്തത്. ആഗസ്ത് 22ന് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഖുറാന പാര്‍ട്ടിക്ക് കത്തയച്ചതിനെ തുടര്‍ന്ന് പ്രശ്നം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications