ജ്യോതിബസുവിന്റെ മകന്റെ കാര്‍ പിടിച്ചെടുത്തു
ദില്ലി: മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ജ്യോതിബസുവിന്റെ മകനും വ്യവസായിയുമായ ചന്ദന്‍ ബസുവിന്റെ ലാന്റ്ക്രൂയിസര്‍ കാര്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. നികുതി വെട്ടിച്ചാണ് കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന കാരണത്താലാണ് ഈ നടപടിയെന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
105 ശതമാനം വരെ കസ്റംസ് തീരുവ വെട്ടിച്ച് ഇന്ത്യയിലേക്ക് വിദേശ കാറുകള്‍ കടത്തുന്ന സംഘത്തെ കുറിച്ച് നടന്നുവരുന്ന അന്വേഷണത്തിനിടയിലാണ് ചന്ദന്‍ബസുവിന്റെ കാര്‍ റവ്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. ഇതില്‍ ചന്ദന്റെ പങ്ക് അന്വേഷിച്ചുവരികയാണ്.
നികുതി വെട്ടിപ്പ് നടത്തി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത എട്ട് കാറുകള്‍ കൂടി റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടല്‍ വ്യവസായിയെന്ന് അവകാശപ്പെടുന്ന സഞ്ജയ് ഭണ്ഡാരിയാണ് ഈ കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത്. വിദേശനിര്‍മിത ലക്ഷ്വറി കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് ഇയാള്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ നിന്നും നേടിയിരുന്നു. രാജസ്ഥാനില്‍ നിലവിലില്ലാത്ത രണ്ട് ഹോട്ടലുകളുടെ ഉടമയാണെന്ന് അവകാശപ്പെട്ട് വിദേശ ഉപഭോക്താക്കള്‍ക്കായി കാര്‍ ഇറക്കുമതി ചെയ്യുന്നുവെന്ന് കാണിച്ചാണ് ഇയാള്‍ ലൈസന്‍സ് തരപ്പെടുത്തിയത്.












Click it and Unblock the Notifications