എന്‍ഡിഎ ഭൂട്ടാസിംഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി
ദില്ലി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ വിവിധ കമ്മിഷനുകളില്‍ പുതിയ അംഗങ്ങളെ നിയമിച്ച ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ നടപടിയ്ക്കെതിരെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
നിയമന നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച എന്‍ഡിഎ ഭൂട്ടാസിംഗ് നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷ അധികാരത്തോടുള്ള വെല്ലുവിളിയാണ് ഭൂട്ടാസിംഗിന്റെ നടപടിയെന്ന് എന്‍ഡിഎ ആരോപിച്ചു.
എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ്കുമാര്‍, ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി തുടങ്ങിയവരുള്‍പ്പെട്ട നേതൃസംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കിയത്.
ഗവര്‍ണര്‍ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബീഹാര്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications