കൊച്ചിയില്‍ തോണി മുങ്ങി നാല് പേര്‍ മരിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ വൈറ്റിലയ്ക്കടുത്ത് കുണ്ടന്നൂരില്‍ തോണി മുങ്ങി ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.
നെട്ടൂര്‍ കൈതത്തറ ബാബു (40), ഭാര്യ ഓമന (34), മകള്‍ അക്ഷയ (ഏഴ്), കണ്ണന്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്. സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച വൈകീട്ട് ബാബുവിന്റെ സഹോദരിയുടെ വീട്ടിലെ കല്യാണത്തിന് പോയി മടങ്ങി വരുന്ന സമയത്താണ് തോണി മറിഞ്ഞ് അപകടമുണ്ടായത്. ബാബുവിന്റെയും ഓമനയുടെയും അക്ഷയയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കണ്ണന്റെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം തിങ്കളാഴ്ച വൈകീട്ടോടെ ബാബുവും കുടുംബവും വീട്ടിലേക്ക് മടങ്ങിയതായിരുന്നു. അതിനു ശേഷം ചൊവ്വാഴ്ച രാവിലെ വരെ ഇവരെ കുറിച്ച് വിവരമില്ലായിരുന്നു. തുടര്‍ന്ന് വള്ളത്തിന്റെ ഉടമസ്ഥന്‍ ചിറയത്ത് മുരളി വള്ളം അന്വേഷിച്ച് ബാബുവിന്റെ ബന്ധുവീട്ടില്‍ നടത്തിയ അന്വേഷത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തന്നെ വീട്ടിലേക്ക് തിരിച്ചിരുന്നുവെന്നറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വള്ളം കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications