ഇടതു യോഗത്തില്‍ കോണ്‍-എസ് പങ്കെടുത്തില്ല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്താനായി തിരുവനന്തപുരത്ത് എ.കെ.ജ-ി സെന്ററില്‍ ചൊവാഴ്ച ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ കോണ്‍ഗ്രസ്-എസ് പങ്കെടുത്തില്ല.
സീറ്റ് വിഭജ-നത്തിലെ അതൃപ്തി മൂലമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് കാണിച്ച് കോണ്‍ഗ്രസ്-എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിക്ക് കത്ത് നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു നടപടിയും തങ്ങളില്‍ നിന്നുണ്ടാവില്ലെന്ന് കടന്നപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
എല്‍ഡിഎഫിലെ ഘടകകക്ഷി എന്ന നിലയില്‍ സംസ്ഥാനത്തുടനീളം സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ് എസിന്റെ പരാതി. തങ്ങളെ അവഗണിച്ച് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനുള്ള സിപിഎം തീരുമാനത്തോട് നേരത്തെ കോണ്‍ഗ്രസ് എസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications