Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്‍വാതില്‍ പ്രവേശനം അനുവദിക്കില്ല: പാലൊളി

മലപ്പുറം: പിന്‍വാതിലില്‍ ഇടതുമുന്നണിയില്‍ കടക്കാനുള്ള ശ്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി. അതിന് ശ്രമിക്കുന്നവരെ പിന്‍വാതിലിലൂടെ തന്നെ ഇറക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.

കെ.കരുണാകരന്‍, ആര്‍.ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ് എന്നിവരോടുള്ള എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ യുഡിഎഫിന്റെ പതനത്തിന് ആക്കം കൂട്ടുന്നതിന് തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി പ്രാദേശിക ധാരണയ്ക്ക് തയ്യാറാകും. ഇക്കാര്യത്തില്‍ താനും പിണറായിയും വി.എസും പറയുന്നത് ഒന്നുതന്നെയാണ്.

നാലാള്‍ കേട്ടാല്‍ കൊള്ളാമെന്ന് പറയുന്ന രാഷ്ട്രീസഖ്യത്തിനേ എല്‍ഡിഎഫ് ശ്രമിക്കൂവെന്നും അത് തങ്ങള്‍ പരസ്യമായി പറയുമെന്നും പാലൊളി കൂട്ടിച്ചേര്‍ത്തു.

കരുണാകരന്റെ പാര്‍ട്ടിയുമായി പ്രാദേശിക ധാരണയുണ്ടായാലും അവരുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊതുവേദി പങ്കിടുകയില്ല. ബിജെപിയെ തള്ളിപ്പറയാതെ പി.സി.തോമസിന് എല്‍ഡിഎഫില്‍ ഇടം നേടാമെന്ന് കരുതേണ്ടെന്നും പാലൊളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+