Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക് നീതി ഉറപ്പുവരുത്തണം: പിണറായി

തിരുവനന്തപുരം: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മനുഷ്യത്വപരമായ സമീപനം കൈകൊള്ളണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മദനിക്ക് നീതി ഉറപ്പുവരുത്താനായി പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെടണമെന്ന് മദനിയെയും മറ്റൊരു തടവുകാരനെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മനുഷ്യത്വപരമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ മദനിക്ക് ജയിലിന് പുറത്ത് വൈദ്യചികിത്സ അനുവദിക്കണം. മദനിയെ മര്‍ദിച്ചതിന് ഉത്തരവാദികളായ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

എല്ലാ തരം മതതീവ്രവാദങ്ങളെയും സിപിഎം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഒരാളെ വിചാരണ നടത്താതെ അന്തമില്ലാതെ ജയിലില്‍ തടവിലിടുന്നതിനോട് യോജിക്കാനാവില്ല.

മദനിയുടെ ആരോഗ്യനില വളരെ മോശമായ നിലയിലാണെന്ന് നേരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അധികൃതരെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃത്രിമക്കാല്‍ മാറ്റിവയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെന്നും അവര്‍ പരാതിപ്പെട്ടിരുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+