പ്രവേശനപരീക്ഷ: ദില്ലിയില്‍ സിബിഐ റെയ്ഡ്
ദില്ലി: പൊതു പ്രവേശന പരീക്ഷാ അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ 44 സ്ഥലങ്ങളില്‍ സപ്തംബര്‍ ഏഴ് ബുധനാഴ്ച രാവിലെ സിബിഐ റെയ്ഡ് നടത്തി.
ദില്ലി കോളജ് ഒഫ് എഞ്ചിനീയറിംഗ്, നേതാജി സുഭാഷ് ചന്ദ്ര ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവിടങ്ങളിലെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു റെയ്ഡ്.
ദില്ലി എഞ്ചിനീയറിംഗ് കോളജിലെ പൊതുപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ചില ക്രമക്കേടുകളുടെ പേരില്‍ 21 വിദ്യാര്‍ഥികള്‍ക്കെതിരെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ ജൂലൈ 19ന് കേസ് രജിസ്റര്‍ ചെയ്തിരുന്നു. മൊബൈല്‍ ഫോണില്‍ ലഭിച്ച എസ്എംഎസിലെ ഉത്തരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയുമായി ബന്ധപ്പെട്ടാണ് കേസ്.












Click it and Unblock the Notifications