ഇന്ത്യ 43 എയര്‍ബസുകള്‍ വാങ്ങും
ദില്ലി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും വിവിധ മേഖലകളില്‍ സഹകരണം പ്രഖ്യാപിക്കുന്ന സംയുക്ത കര്‍മ പദ്ധതി പുറപ്പെടുവിച്ചു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന് വേണ്ടി 43 എയര്‍ ബസ്സുകള്‍ വാങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയനും പ്രസിഡന്റുമായ ടോണി ബ്ലെയറിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു. ആറാം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷമാണ് ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.
225 കോടി യുഎസ് ഡോളറിനാണ് ഇന്ത്യ 43 എയര്‍ബസ്സുകള്‍ വാങ്ങുന്നത്. കേന്ദ്രമന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.












Click it and Unblock the Notifications