സീറ്റ് വിഭജനം സുഗമമായി പൂര്‍ത്തിയാക്കി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സര്‍ക്കാരിലും യുഡിഎഫിലും കോണ്‍ഗ്രസിലും മുമ്പത്തേതിനേക്കാള്‍ ശാന്തിയുണ്ടെന്നും സീറ്റ് വിഭജനം സുഗമമമായി നേരത്തെ പൂര്‍ത്തിയായത് ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടില്ലാതെയാണ് പ്രാദേശിക തലത്തില്‍ സീറ്റ് വിഭജന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ആര്‍. ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണപിള്ള തന്നെ കുറ്റപ്പെടുത്താന്‍ ഇടയാക്കിയ സാഹചര്യം താന്‍ സൃഷ്ടിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികളെല്ലാം മാറ്റിവച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തിര നിയന്ത്രണം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.


Click it and Unblock the Notifications