കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍: ഹൈക്കമ്മിഷണര്‍ക്ക് കത്ത് നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനം ചെയ്ത തുക വാങ്ങിച്ചുത്തരണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ ഹൈക്കമ്മിഷണര്‍ക്ക് കത്ത് നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കനേഡിയന്‍ ഹൈക്കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ടാലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെങ്കിലും പണം ആവശ്യപ്പെട്ട് കത്ത് നല്‍കു. കേന്ദ്രധനകാര്യ മന്ത്രാലത്തിന് മുഖ്യമന്ത്രിയും കത്ത് നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

ലാവ്ലിന്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയല്ല. അതുകൊണ്ടു തന്നെ ലാവ്ലിന്‍ ഇടപാചില്‍ കമ്പനിയും ഇന്ത്യാ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയാല്‍ മധ്യസ്ഥത വഹിക്കാമെന്ന കനേഡിയന്‍ ട്രേഡ് കമ്മിഷണറുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. കേന്ദ്രസര്‍ക്കാരിനെയും വൈദ്യുതിബോര്‍ഡിനെയും ഇടപാടില്‍ നിന്ന് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്.

പണം കിട്ടാനുള്ള വഴികള്‍ അടയാതിരിക്കാന്‍ വേണ്ടിയാണ് എസ്എന്‍സി ലാവ്ലിനെ തിടുക്കത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X