കേരളത്തില്‍ വ്യാഴാഴ്ച വാഹന പണിമുടക്ക്
കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സപ്തംബര്‍ എട്ട് വ്യാഴാഴ്ച മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കും. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന ഏകോപന സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വ്യാഴാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പണിമുടക്ക്. ഓട്ടോ റിക്ഷ, ബസ്, ലോറി തൊഴിലാളികളാണ് പണിമുടക്കുക.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പണിമുടക്ക് അടുത്ത മാസത്തിലേക്ക് മാറ്റുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളാണ് രാജ-്യത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്പന ഭൂരിഭാഗവും നടത്തുന്നതെന്നതിനാല്‍ പരസ്യം തുടങ്ങിയ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പെട്രോള്‍ വില കുറയ്ക്കാമെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്കുള്ള നികുതി, ഇന്‍ഷ്വറന്‍സ് എന്നിവ കുറയ്ക്കണമെന്നതും സമര സമിതിയുടെ ആവശ്യങ്ങളില്‍ പെടുന്നു. എളമരം കരീം, സാദിരിക്കോയ, കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications