ഇന്ധനവില: ബിജെപി ഒരാഴ്ചത്തെ പ്രതിഷേധത്തിന്
കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ബിജെപി സപ്തംബര്‍ ഏഴ് ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും കയറി ഇന്ധനവര്‍ധനവിനെതിരെ പ്രചാരണം നടത്തും. തുടര്‍ച്ചയായി അഞ്ചാമത്തെ തവണ ഇന്ധനവില വര്‍ധിപ്പിച്ച യുപിഎ സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാവുന്നതല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സപ്തംബര്‍ ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിനും ഡീസലിനുമുള്ള നികുതി വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായാല്‍ ലിറ്ററിന് ആറ് രൂപയോളം കുറയ്ക്കാനാവുമെന്ന് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications