പെട്രോള്‍: അധിക വില്പന നികുതി ഈടാക്കില്ല
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിലൂടെ സംസ്ഥാനത്തിന് വില്പനനികുതിയില്‍ ലഭിക്കുന്ന അധികവരുമാനം വേണ്ടെന്നുവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇതുവഴി സംസ്ഥാനത്ത് മൊത്തം വിലവര്‍ധനയുടെ 25 ശതമാനം കുറവുണ്ടാകും. പെട്രോള്‍ വില ലിറ്ററിന് 75-80 പൈസയുടെ കുറവായിരിക്കും ഉണ്ടാവുക. സപ്തംബര്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അധിക വില്പനനികുതി ഈടാക്കാതിരിക്കൂന്നതിലൂടെ സംസ്ഥാനത്തിന് 180 കോടി രൂപയുടെ നികുതിനഷ്ടം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications