സ്മാര്‍ട്ട് സിറ്റി ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവയ്ക്കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ധാരണാപത്രം സപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കൊച്ചിയില്‍ ഒപ്പുവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പദ്ധതി കൂടുതല്‍ സുതാര്യമായി നടപ്പിലാക്കുന്നതിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 33,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വ്യവസ്ഥയില്‍ 100 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കുന്നുവെന്നാണ് പുതുക്കിയ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ ധാരണാപത്രത്തിന്റെ പകര്‍പ്പ് പ്രതിപക്ഷനേതാവിന് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications