തളിപ്പറമ്പില്‍ യുഡിഎഫിന്റെ 11 പത്രികകള്‍ തള്ളി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടയില്‍ യുഡിഎഫിന്റെ 11 പത്രികകള്‍ തള്ളി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇവിടെ സൂക്ഷ്മപരിശോധന നിര്‍ത്തിവച്ചു.
എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള രൂക്ഷമായ വാക്കേറ്റമാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. നാമനിര്‍ദേശ പത്രികയുടെ പകര്‍പ്പ് പത്രികയ്ക്കൊപ്പം സമര്‍പ്പിക്കാത്തതു കാരണമാണ് 11 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്.
പത്രിക തള്ളരുതെന്ന് യുഡിഎഫ് നേതാക്കള്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. അതേ സമയം നിയമപ്രകാരം നടപടി വേണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാദിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പത്രികാ പരിശോധന നിര്‍ത്തിവയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications