പിള്ളയുമായി യുഡിഎഫിന് ധാരണ: ഹസ്സന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര ഒഴികെയുള്ള ള്ള സ്ഥലങ്ങളില്‍ യുഡിഎഫ് കേരള കോണ്‍ഗ്രസ് (ബി)യുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മീഡിയാ സെല്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ പറഞ്ഞു.
കൊട്ടാക്കരയില്‍ സീറ്റ് വിഭജനം നേരത്തെ കഴിഞ്ഞിരുന്നതിനാലാണ് അവിടെ ധാരണയിലെത്താന്‍ കഴിയാഞ്ഞത്. ഡിഐസി - ഇടതു സഖ്യത്തെ ചെറുക്കാനാണ് കോണ്‍ഗ്രസ് പിള്ളയെ ഒപ്പം കൂട്ടുന്നത്. പിള്ളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നതിനര്‍ത്ഥം പിള്ളയുടെ പാര്‍ട്ടി യുഡിഎഫില്‍ തിരിച്ചെത്തിയെന്നല്ലെന്നും ഹസന്‍ പറഞ്ഞു.
ബാലകൃഷ്ണപിള്ളയെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് മുന്നണി നേതൃത്വമാണെന്നും കോണ്‍ഗ്രസല്ലെന്നും ഹസ്സന്‍ പറഞ്ഞു. കരുണാകരന്റെ പാര്‍ട്ടിക്ക് എല്‍ഡിഎഫിന്റെ പുറമ്പോക്കില്‍ കിടക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ഒരു പാര്‍ട്ടിക്കും ഈ സ്ഥിതി ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്ക് ഇനിയും മുന്‍വാതിലിലൂടെ തന്നെ തിരിച്ചു വരാമെന്നും ഹസ്സന്‍ വ്യക്തമാക്കി.












Click it and Unblock the Notifications