ബിടുബി മീറ്റ് വ്യാഴാഴ്ച സമാപിക്കും
കൊച്ചി: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബി-ടു-ബി മീറ്റ് സപ്തംബര്‍ എട്ട് വ്യാഴാഴ്ച സമാപിക്കും.
സപ്തംബര്‍ ആറ് ചൊവ്വാഴ്ചയാരംഭിച്ച ബിടുബി മീറ്റിന്റെ രണ്ടാംദിവസം 42 വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് ധാരണയായി. ഏകദേശം 53 കോടിയുടെ ബിസിനസ് ഇതിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
ഭക്ഷ്യസംസ്കരണം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായത്. സുഗന്ധവ്യഞ്ജനങ്ങള്‍, ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍, കയര്‍ തുടങ്ങിയ മേഖലകളിലായി ഒരു വര്‍ഷത്തേക്ക് 15 കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിന്നും വാങ്ങുവാന്‍ എംകെ ഗ്രൂപ്പ് കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ കരാര്‍.
ആയുര്‍വേദ ഉല്‍പന്നങ്ങളില്‍ പ്രമേഹം നിയന്ത്രിക്കുന്ന മരുന്നുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഹാന്‍ടെക്സ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിച്ച ഇനങ്ങള്‍ക്കും വിദേശത്തു നിന്ന് അന്വേഷണങ്ങളുണ്ടായി.
ബി-ടു-ബിയില്‍ രജിസ്റര്‍ ചെയ്ത 350 പേരില്‍ 70 പേരും വിദേശികളാണ്.












Click it and Unblock the Notifications