Get Updates
Get notified of breaking news, exclusive insights, and must-see stories!

30 സൈനികര്‍ സത്ലജ് നദിയില്‍ ഒഴുകിപ്പോയി

സിംല: സിംലക്ക് 220 കിലോമീറ്റര്‍ അകലെയുളള കാറോവില്‍ രണ്ട് എഞ്ചീനീയര്‍മാരടക്കം 30 സൈനികര്‍ സത്ലജ് നദിയിലൂടെ ഒഴുകിപ്പോയി. നദിക്കു കുറുകെ പാലം തീര്‍ത്തുകൊണ്ടിരിക്കെ പാലം തകര്‍ന്നാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

സപ്തംബര്‍ എട്ട് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായതെന്ന് സൈനികഉദ്യോഗസ്ഥന്‍ അറിയിച്ചു. 25 സൈനികരേയും രണ്ട് എഞ്ചിനീയര്‍മാരേയും കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്തോ-തിബറ്റന്‍ പൊലീസ് സേനയോടും അതിര്‍ത്തിയിലെ കാവല്‍ക്കാരോടും നദീതീരത്ത് നീരീക്ഷണം നടത്താനും മൃതദേഹങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അറിയിക്കാനും പറഞ്ഞിട്ടുള്ളതായി സൈനികവക്താവ് അറിയിച്ചു.

ചണ്ഡീമന്ദിര്‍ വെസ്റേണ്‍ കമാന്‍ഡിലെ സൈനിക എഞ്ചിനീയര്‍മാരും ജോലിക്കാരുമാണ് സത്ലജ് നദിക്കു കുറുകെ പാലം തീര്‍ക്കാനുളള പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+