കശ്മീരില്‍ വെടിവയ്പ്: ഭീകരനും സൈനികനും മരിച്ചു
ശ്രീനഗര്‍: 19 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷം സിവില്‍ സെക്രട്ടറിയേറ്റിനു സമീപത്തെ വീട്ടില്‍ കയറിക്കൂടിയ ഒരു ഭീകരനെ സുരക്ഷാ സൈനികര്‍ വെടിവച്ചുകൊന്നു. ഭീകരന്‍ നടത്തിയ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ സൈനികര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു.
സുത്ര സാഹി പ്രദേശത്തെ ഒരു സൈനിക ക്യാമ്പിനു നേരെ വെടിവയ്ക്കാന്‍ ശ്രമം നടത്തിയതിനു ശേഷം ഭീകരന്‍ സെക്രട്ടറിയേറ്റിന് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് തീവ്രവാദി സൈനികര്‍ക്കു നേരെ ഗ്രനേഡ് എറിയുകയും വെടിവയ്പ് നടത്തുകയും ചെയ്തു. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.
ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍, ജയിഷെ മുഹമ്മദ്, അല്‍ മന്‍സൂരിയന്‍ എന്നീ തീവ്രവാദി സംഘടനകള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications