അദ്വാനി ഏകാധിപതി: ഖുറാന
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് ഏകാധിപത്യ മനോഭാവമാണുള്ളതെന്ന് മദന്‍ ലാല്‍ ഖുറാന. തന്റെ അനുഭാവികള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബിജെപി പ്രസിഡന്റിനെതിരെ ഖുറാന ആരോപണമുന്നയിച്ചത്. തന്റെ അടുത്ത നടപടി വരുന്നയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ നിന്നും പുറത്താക്കിയിതിനു ശേഷമുളള തന്റെ അടുത്ത തീരുമാനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. എന്നാല്‍ അന്തിമതീരുമാനം ബിജെപി ദേശീയഉന്നതാധികാര സമിതി യോഗത്തിലായിരിക്കും പ്രഖ്യാപിക്കുക.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ താന്‍ ഒരു തീരുമാനമെടുക്കുകയുള്ളൂവെന്നും ഖുറാന പറഞ്ഞു.


Click it and Unblock the Notifications