Get Updates
Get notified of breaking news, exclusive insights, and must-see stories!

മദന്‍ ലാല്‍ ഖുറാനക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണം

ദില്ലി: ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട മദന്‍ലാല്‍ ഖുറാനക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഖുറാനക്ക് തുറന്ന ക്ഷണക്കത്തയച്ചു.

ഖുറാന എല്ലായ്പ്പോഴും സംഘ്പരിവാറിന്റെ വര്‍ഗീയതക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണെന്ന് ദില്ലി പിസിസി നേതാവ് റാംബാബു ശര്‍മ പറഞ്ഞു. അതുകൊണ്ടാണ് ഖുറാനയെ കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണിച്ചത്. അദ്ദേഹത്തിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അതുസംബന്ധിച്ച അവസാന തീരുമാനം ഖുറാനയുടേതാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഖുറാനയില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും ശര്‍മ പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ ഖുറാനയും ശര്‍മയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് ഖുറാനയെ ആറുവര്‍ഷത്തേക്ക് ബിജെപിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+