കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാനയെ പുറത്താക്കിയത് നിര്‍ഭാഗ്യകരം: വാജ്പേയി

  • By Staff
Google Oneindia Malayalam News

ദില്ലി: മദന്‍ ലാല്‍ ഖുറാനെയെ ബിജെപിയില്‍ നിന്നും പുറത്താക്കിയത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുന്‍പ്രധാനമന്ത്രി വാജ്പേയി. ഖുറാനയെ പുറത്താക്കിയ നടപടിയെപ്പററി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടപടിയെടുക്കുന്നതിനു പകരം ഖുറാനക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ ഒരവസരം നല്‍കാമായിരുന്നു. പാര്‍ട്ടിയെയും ജനങ്ങളേയും സ്വാര്‍ത്ഥതാല്‍പര്യമില്ലാതെ നാല്‍പത് വര്‍ഷക്കാലം സേവിച്ചയാളാണ് ഖുറാന. അതുകൊണ്ടുതന്നെ നടപടിയെടുക്കുന്നതിന് പകരം വിശദീകരണത്തിന് ഖുറാനക്ക് ഒരവസരം നല്‍കുകയായിരുന്നു വേണ്ടതെന്നും ഇതിന് പാര്‍ട്ടി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും വാജ്പേയി പറഞ്ഞു.

ഖുറാനയെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കാനുള്ള കേന്ദ്രഅച്ചടക്കകമ്മററിയുടെ ശുപാര്‍ശ അദ്വാനി അംഗീകരിച്ചിരുന്നു. ആഗസ്ത് 20ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത ഖുറാനക്ക് 22ന് പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പത്തു ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മറുപടി നല്‍കാന്‍ ഖുറാന കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X