രാജസ്ഥാനില്‍ സ്ഫോടന പരമ്പര നടത്തുമെന്ന് തീവ്രവാദി ഭീഷണി
ജയ്പൂര്‍: രാജസ്ഥാനിലെ ജയിലുകളില്‍ തടവിലിട്ടിരിക്കുന്ന പാകിസ്ഥാന്‍കാരെ മോചിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ബോംബ് സ്ഫോടന പരമ്പര നടത്തുമെന്ന് ജമ്മു കശ്മീരിലെ ഒരു തീവ്രവാദി സംഘടന ഭീഷണിയുയര്‍ത്തി. ഇതേ തുടര്‍ന്ന് രാജസ്ഥാനില്‍ സുരക്ഷ ശക്തമാക്കി.
ഉദയ്പൂരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും സപ്തംബര്‍ എട്ട് വ്യാഴാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് അല്‍-മന്‍സൂരിയ എന്ന തീവ്രവാദി സംഘടന ആക്രമണ ഭീഷണിയുയര്‍ത്തിയത്. ജയ്പൂരിലെ ഒരു പത്രമോഫീസിലും അഞ്ച് ഹോട്ടലുകളിലുമാണ് തീവ്രവാദി സംഘടനയുടെ ഭീഷണിക്കത്ത് ലഭിച്ചത്.
ഭീഷണിക്കത്തിന്റെ ആധികാരികതയെ പറ്റി സംശയമുണ്ടെങ്കിലും സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേ സമയം അല്‍-മന്‍സൂര്‍ എന്ന പേരില്‍ ഒരു തീവ്രവാദി സംഘടന നിലനില്‍ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരമൊന്നുമില്ലെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ഡിജിപി ഉമേന്ദ്ര ഭരദ്വാജ് പറഞ്ഞു.












Click it and Unblock the Notifications