കോണ്‍ഗ്രസ് വിട്ടവര്‍ക്ക് തിരിച്ചുവരാം: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുപോയവര്‍ അക്കാര്യം ഒന്നുകൂടി ആലോചിക്കണമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി.
ഇന്നോ നാളെയോ കോണ്‍ഗ്രസ് വിട്ടവരുടെ കണ്ണ് തുറക്കും. അതിന്റെ ആദ്യചുവടുവയ്പാകും ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് ആന്റണി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് തന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റുപാര്‍ട്ടിയുമായി ബന്ധപ്പെട്ട തന്റെ പഴയ സുഹൃത്തുക്കള്‍ക്ക് പുത്തരിയില്‍ പല്ല് കടിച്ചിട്ടുണ്ട്. അതവരുടെ മനസില്‍ മുറിവേല്പിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതവര്‍ തുറന്നു പറയാത്തതാണ്.
കെ. കരുണാകാരനും കൂട്ടരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമുണ്ടായേനെയെന്ന് ആന്റണി പറഞ്ഞു. പാര്‍ട്ടിയിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പകുതി സ്ഥാനങ്ങള്‍ കിട്ടുമായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്ലാങ്ക് ചെക്ക് വിശ്വസിച്ച കരുണാകരനും കൂട്ടരും ചതിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് പരിപാടിയിലും സോണിയാഗാന്ധിയുടെ നേതൃത്വത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഇനിയും തിരിച്ചുവരാം.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും കേരളത്തില്‍ മോരും മുതിരയും പൊലെയാണ്. പാര്‍ട്ടി വിട്ടുപ്പോയവവര്‍ക്ക് ഇടതുപക്ഷത്തിന്റെ ദയകാത്തു നില്‍ക്കേണ്ടി വരുന്നു. കോണ്‍ഗ്രസ്സിലായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ അവര്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടാകുമായിരുന്നു.












Click it and Unblock the Notifications