കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം കോഴിക്കോട് സന്ദര്‍ശിച്ചു
കോഴിക്കോട്: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം കോഴിക്കോട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ വി.വെങ്കടേശ്വരന്റെ നേതൃത്വത്തിലുളള മൂന്നംഗസംഘം കോഴിക്കോട്ടെ പശുക്കടവ്, ചെമ്പനോട് എന്നിവിടങ്ങളിലും വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തി.
സന്ദര്‍ശനത്തിനു ശേഷം കേന്ദ്രസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കാലവര്‍ഷം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ഇതിനു ശേഷം സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള കേന്ദ്രസഹായം ലഭിക്കുക. പ്രളയദുരിതാശ്വാസമായി കേന്ദ്രം നേരത്തെ 50 കോടി അനുവദിച്ചിട്ടുണ്ട്.
വെങ്കടേശ്വരനു പുറമെ കൃഷിമന്ത്രാലയം ഡയറക്ടര്‍ മനോഹര്‍, ഷിപ്പിംഗ്-റോഡ് ചീഫ് എന്‍ജിനീയര്‍ ഏകംബരന്‍ തുടങ്ങിയവരും കേന്ദ്രസംഘത്തിലുണ്ട്.












Click it and Unblock the Notifications