ചേകന്നൂര്‍ കേസ്: കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരെ പ്രതിചേര്‍ത്ത സിബിഐ കോടതിവിധി ഹൈക്കോടതി റദ്ദാക്കി.
ജൂലൈ 26നാണ് കാന്തപുരത്തെ പ്രതിയാക്കി കേസ് പരിഗണിക്കുന്ന സിബിഐ കോടതി വിധി പ്രസ്താവിച്ചത്. നേരത്തെ സിബിഐ തയ്യാറാക്കിയ പ്രതിപട്ടികയില്‍ കാന്തപുരം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചേകന്നൂരിലെ ഭാര്യ ഹവ്വഉമ്മ നല്‍കിയ ഹര്‍ജിയിന്മേലാണ് കാന്തപുരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പ്രതി ചേര്‍ത്തത് മതിയായ രേഖകള്‍ ഇല്ലാതെയായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. . മുന്‍വിധിയോടെയാണ് കാന്തപുരത്തെ പ്രതിയാക്കിയിരിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications