ഭക്ഷ്യവിഷബാധ: വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കോഴിക്കോട്: ഫറോക്ക് സര്‍ക്കാര്‍ യുപി സ്കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
നാലാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി തന്റെ ജന്മദിനം പ്രമാണിച്ച് സഹപാഠികള്‍ക്ക് മിഠായി വിതരണം ചെയ്തിരുന്നു. ഈ മിഠായി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കുട്ടികള്‍ക്ക് തലകറക്കവും വയറുവേദനയും അനുഭവപ്പെട്ട ഉടന്‍ തന്നെ ഇവരെ മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 കുട്ടികളെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ട ികള്‍ നിരീക്ഷണത്തിലാണെന്നും വൈകുന്നേരത്തോടെ മിക്ക കുട്ടികള്‍ക്കും തിരിച്ചു പോകാനായേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications