കോഴിക്കോട് 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കോഴിക്കോട്: സപ്തംബര്‍ എട്ട് വ്യാഴാഴ്ച ദില്ലിയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്സ്പ്രസ്സിലെ രണ്ട് യാത്രക്കാരില്‍ നിന്നും 50 ലക്ഷം രൂപ വിലവരുന്ന 13 കിലോ സ്വര്‍ണം പിടികൂടി.
മഹാരാഷ്ട്ര സ്വദേശികളായ കേശവ്റാം, അഭയ്സിംഗ് എന്നിവരില്‍ നിന്നാണ് വില്പനനികുതി രശീതുകളില്ലാതെ കടത്തിക്കൊണ്ടുവന്ന പ്രത്യേക പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം റവന്യു ഇന്റലിജന്‍സ്, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പിടിച്ചെടുത്തത്.
കൊച്ചിയിലെയും കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ജ്വല്ലറികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്ന് പിടിയിലായ യാത്രക്കാര്‍ വെളിപ്പെടുത്തി. ഇവര്‍ ഇപ്പോള്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കസ്റഡിയിലാണ്.
പിടികൂടിയ സ്വര്‍ണം ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


Click it and Unblock the Notifications