ആനകളെ സംരക്ഷിക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് ഉത്തരവിട്ടു
കൊച്ചി: നിയമപ്രകാരം തങ്ങളുടെ പക്കലുളള ആനകളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തിരുവിതാകൂര്‍, കൊച്ചി ദേവസ്വങ്ങളോട് ഹൈക്കോടതി ഉത്തരവിട്ടു.
മൂവാറ്റുപുഴയിലെ സി.എന്‍.സുകുമാരന്‍ നായര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് ആര്‍.ഭാസ്കരന്‍, ജസ്റിസ് ജെ.എം ജെയിംസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
തങ്ങളുടെ കീഴിലുളള ആനകളുടെ സംരക്ഷണത്തില്‍ ദേവസ്വംബോര്‍ഡുകള്‍ അനാസ്ഥ കാണിക്കുന്നതായി സുകുമാരന്‍ നായര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് ഒരു ഭക്തന്‍ നല്‍കിയ മണികണ്ഠന്‍ എന്ന ആന അശ്രദ്ധ മൂലം മരിച്ചതായും തൃപ്പൂണിത്തുറയില്‍ ഏപ്രില്‍ അവസാനം നാരായണന്‍ എന്ന ആനയെ ക്രൂരമായി മര്‍ദിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications