Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാമില്‍ റെക്കോഡ് ജലനിരപ്പ്

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് റെക്കോഡിലെത്തി. ഇപ്പോള്‍ ഇടുക്കി ഡാമില്‍ 2389 അടി വെള്ളമുണ്ട്. ആകെയുളള സംഭരണശേഷിയുടെ 84 ശതമാനമാണിത്. ഡാമിലുള്‍ക്കൊളളിക്കാവുന്ന പരമാവധി ജലനിരപ്പ് 2403 അടിയാണ്.

1975ല്‍ ഇടുക്കി ഡാം പ്രവര്‍ത്തനക്ഷമമായ ശേഷം ഇതാദ്യമായാണ് ദിവസം 780 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെളളം അണക്കെട്ടിലെത്തുന്നത്. ജൂണ്‍ ഒന്നു മുതലുളള കാലയളവില്‍ 87 അടി ജലം ഡാമില്‍ ഒഴുകിയെത്തിയതായി വൈദ്യുതബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 84 മില്ലീമീറ്റര്‍ മഴയാണ് പദ്ധതിപ്രദേശത്ത് ലഭിച്ചത്. ഇതോടെ ജലനിരപ്പ് 2.10 അടിയായി ഉയര്‍ന്നു.

ഇതേ രീതിയില്‍ വെളളമൊഴുകിയെത്തുകയാണെങ്കില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടേണ്ടി വരും. ചെറുതോണിക്കു പുറമേ കുളമാവ്, ഇടുക്കി ആര്‍ച്ച ഡാമുകളും ഇടുക്കി അണക്കെട്ടിന്റെ പരിധിയില്‍ വരും. തെക്കുപടിഞ്ഞാറ്, വടക്കുകിഴക്ക് മണ്‍സൂണിന്റെ അടിസ്ഥാനത്തിലാണ് ഡാമിലെ ജലനിരപ്പ് കണക്കാക്കുന്നത്.

ഇപ്പോള്‍ ഇടുക്കിയിലെ ആറ് റിസര്‍വോയറുകളില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+