കേരളം പൂര്‍ണസാക്ഷരതയില്‍ നിന്നും പുറകോട്ടുപോകുന്നു
തിരുവനന്തപുരം: സമ്പൂര്‍ണസാക്ഷരതയില്‍ നിന്ന് കേരളം പുറകോട്ടു പോകുന്നതായി റിപ്പോര്‍ട്ടുകള്‍.
സാക്ഷരതാ പ്രഖ്യാപനത്തെ തുടര്‍ന്നുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ താളം തെററുന്നതും സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ലഭ്യമല്ലാത്തതുമാണ് ഇതിനുളള കാരണങ്ങള്‍.
സംസ്ഥാനത്ത് ഇപ്പോഴും 20 ശതമാനം നിരക്ഷരരുണ്ടെന്നാണ് സംസ്ഥാനസാക്ഷരതാമിഷന്‍ റിപ്പോര്‍ട്ടുകള്‍. ഇതില്‍ 60 ശതമാനം പേര്‍ സ്ത്രീകളാണ്. ഇവരില്‍ പലര്‍ക്കും സ്വന്തം പേരു പോലും എഴുതാനറിയില്ല.
91ലെ സാക്ഷരതാപ്രഖ്യാപനത്തിനു ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ മുന്നോട്ടുകൊണ്ടുപോയിട്ടില്ലെന്ന് സാക്ഷരാതാമിഷന്‍ ഡയറക്ടര്‍ കോന്നി ഗോപകുമാര്‍ പറഞ്ഞു. സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭിക്കാതിരുന്നതാണ് മുഖ്യപ്രശ്നം. സാക്ഷരതാപ്രവര്‍ത്തനം നടക്കുമ്പോള്‍ എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനമുണ്ടായിരുന്നു. ഇതിനു ശേഷം സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോഴുളള വിദ്യാഭ്യാസപരിപാടികള്‍ തുടരുന്നതിന് ഫണ്ട് ലഭ്യത തടസമായി നില്‍ക്കുന്നുണ്ട്. തുടര്‍വിദ്യാഭ്യാസകേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള ഫണ്ടു മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. സാക്ഷരതാമിഷന്‍ തുടങ്ങിവച്ച നാലു പ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യമല്ല. ഇതുവരെ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ക്കായി 32.5കോടി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും ഫണ്ട് ലഭിക്കാതെ ലക്ഷ്യം കൈവരിക്കാനാവില്ല. ഇതിനായി ലഭിക്കുന്ന കേന്ദ്രഗ്രാന്റ് ഈ വര്‍ഷം നിറുത്തലാക്കും. ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരും പകുതി ഫണ്ട് നല്‍കേണ്ടി വരും. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ 20 ലക്ഷം മാത്രമേ നല്‍കൂ. ഇത്ര മാത്രമേ കേന്ദ്രത്തില്‍ നിന്നും ലഭിക്കൂ. രണ്ടുവര്‍ഷത്തിനു ശേഷം സാക്ഷരതാ മിഷന് സ്വാശ്രയസ്ഥാപനമാകേണ്ടി വരും. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകള്‍ മുഴുവനായി സഹകരിക്കുന്നുമില്ല.
കേരളത്തിലിപ്പോള്‍ ആദിവാസികള്‍ക്കിടയിലും തീരദേശവാസികള്‍ക്കിടിയിലുമാണ് നിരക്ഷരത ഏററവും കൂടുതലെന്ന് ഗോപകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications