കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷക്കെടുതി: കേരളം 350 കോടി ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലവര്‍ഷ കെടുതി നേരിടാന്‍ കേന്ദ്രസഹായമായി 350 കോടി രൂപ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തോടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ ആവശ്യമുന്നയിച്ചത്.

ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങള്‍ക്കായി 220 കോടിയും ഇനി വരാനിരിക്കുന്ന വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കണക്കിലെടുത്ത് 130 കോടിയും അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തു വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.കെ.ചതോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ കൃഷി മന്ത്രി കെ.ആര്‍.ഗൗരി, റവന്യൂ മന്ത്രി കെ.എം.മാണി, ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ ദാസ് എന്നിവരും പങ്കെടുത്തു.

കേരളത്തിന്റെ ആവശ്യത്തില്‍ അവ്യക്തതയുള്ളതിനാല്‍ വിശദമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി കേരളം നല്‍കണമെന്ന് ചതോപാദ്ധ്യായ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ കാലവര്‍ഷക്കെടുതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് സപ്തംബര്‍ 21നോ 22നോ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേരളം 220 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നഷ്ടവും ഇപ്പോള്‍ തുടരുന്ന കാലവര്‍ഷത്തിലുണ്ടാകാവുന്ന നഷ്ടവും ചേര്‍ത്താണ് 350 കോടി രൂപ ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X